1705-ൽ കൊട്ടാരക്കര കിഴക്കേതെരുവ് വലിയവീട്ടിൽ താമസമാക്കിയ കുറവില ങ്ങാട്ടുകാരൻ ശ്രീ. മാത്തന്റെ ജീവിത കഥ കുരാക്കാരൻ കുടുംബത്തിന്റെ ചരിത്രമാണ്, അത് കൊട്ടാരക്കരയുടെ, കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം കൂടിയാണ്. ഈ ചരിത്രം ഒരു കുടുംബത്തിന്റെ പാരമ്പര്യത്തി ന്റേയും ആഭിജാത്യത്തിന്റേയും ചരിത്രമാണ്. കൊട്ടാരക്കര രാജാവ് കുറവിലങ്ങാട്ടുകാരൻ മാത്തന് നൽകിയ സ്ഥാനപ്പേരാണ് ‘കുരാക്കാ രൻ’ എന്ന് ചരിത്രകാരനായ ശ്രീ. ആറാട്ടുപുഴ സുകുമാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജാവ് നൽകിയ സ്ഥാനനാമമാണ് ‘കുരാക്കാരൻ’ എന്ന് പ്രൊഫ എം.ഇ.ജി നമ്പൂതിരിയും രേഖ പ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട്ടുകാരൻ ക്രമേണ ലോപിച്ച് കുരാക്കാരൻ ആയതാകാം എന്ന് ചരിത്രകാരൻ ശ്രീ. വി.സി ജോർജ്ജ് അഭിപ്രായപ്പെടുന്നു. കുറവിലങ്ങാട്ടുകാരൻ ശ്രീ. മാത്തനെകൊട്ടാരക്കര രാജാവ് തന്റെ കൊട്ടാരത്തിലെ മാനേജർ (കാര്യക്കാരൻ) ആയി നിയമിച്ചിരുന്നു എന്നും കാര്യക്കാരൻ എന്ന സ്ഥാനനാമം ക്രമേണ കുരാക്കാരൻ’ ആയി മാറിയതാണെന്നും സാഹിത്യകാരൻ ശ്രീ. കുഴിത്തടത്തിൽ ഗോപാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രേഷ്ഠമായ ഒരു കുടുംബമാണ് കുരാക്കാരൻ വലിയവീ ട്ടിൽ കുടുംബം. കേരള ക്രിസ്ത്യാനികളുടെ ചരിത്രം പഠിക്കുന്നവർക്ക് കുരാക്കാരൻ കുടുംബ ചരിത്രം ഒരു വഴികാട്ടിയാണ്. എ.ഡി 52-ൽ മാർത്തോമ്മാ ശ്ലീഹായിൽ നിന്നും ക്രിസ്തുമതവും വൈദിക പട്ടവും സ്വീകരിച്ച പാലയൂരിലെ വളരെ പ്രസിദ്ധമായ ശങ്കരപുരി ഇല്ലത്തിലെ ശങ്കരൻ നമ്പൂതിരിയുടെ വംശ ത്തിൽ ഉൾപ്പെട്ടതാണ് കുരാക്കാരൻ വലിയ വീട്ടിൽ കുടുംബം. മാർത്തോമ്മാ ശ്ലീഹായിൽ നിന്നും ഇദംപ്രഥമമായി ക്രിസ്തുമതം സ്വീക രിച്ച നാല് ഇല്ലക്കാരുടെ സന്തതി പരമ്പരകൾ പല കാരണങ്ങളാൽ ക്രിസ്താബ്ദം 307-ൽ പാലയൂരിൽ നിന്നും പുറപ്പെട്ട് കുറവിലങ്ങാട്ടും അയൽ കരകളിലും താമസിച്ചു പോന്നു. മൂല ഇല്ലത്തിന്റെ പേര് തന്നെ അവരും ഉപയോഗിച്ചി രുന്നു. ക്രമേണ പകലോമറ്റം പാലമറ്റമായും ശങ്കരപുരി ശങ്കുരിക്കൽ ആയും മാറി. കുറവില ങ്ങാട്ട് കുടിയേറി പാർത്ത നാല് ഇല്ലക്കാർ ചേർന്നാണ് കുറവിലങ്ങാട്ട് മാർത്ത മറിയം വലിയ പള്ളി സ്ഥാപിച്ചത്. പകലോമറ്റം വലിയ വീട്, ശങ്കുരിക്കൽ വലിയ വീട്, കാളിയാങ്കൽ വലിയ വീട്, കള്ളി വലിയ വീട് എന്നിങ്ങനെ യാണ് നാല് ഇല്ലക്കാർ കുറവിലങ്ങാട്ട് അറിയ പ്പെട്ടത്. പിന്നീട് അവരിൽ ചിലർ കൂടുതൽ കൃഷി സ്ഥലങ്ങൾ അന്വേഷിച്ചും വ്യാപാര ത്തിനുവേണ്ടിയും മിഷനറി പ്രവർത്തന ങ്ങൾക്കുവേണ്ടിയും പലവഴിക്ക് തിരിഞ്ഞു.
കുറവിലങ്ങാട്ട് ശങ്കുരിക്കൽ വലിയ വീട്ടിലെ ഒരു പ്രമുഖാംഗമായ ശ്രീ. മാത്തൻ തന്റെ കുടുംബത്തോടും ഇളയ സഹോദരൻ ശ്രീ. ചാണ്ടപിള്ള കത്തനാരോടും ഒപ്പം 1705-ൽ