April 28, 2025

ഏഷ്യ ഇന്ത്യ ബുക്ക് റെക്കോർഡുകളിൽ, ആഷർ നിധിൻ തോമസ് കുരാക്കാരൻ

ഏഷ്യ ഇന്ത്യ ബുക്ക് റെക്കോർഡുകളിൽ ഇടംനേടി ചരിത്രം സൃഷ്ടിക്കുകയാണ് ഷാർജ അമിറ്റി സ്കൂളിൽ നേഴ്സറി വിദ്യാർത്ഥിയായ നാലുവയസ്സുകാരൻ ആഷർ നിധിൻ തോമസ് കുരാക്കാരൻ

35 മൊബൈൽ ബ്രാൻഡുകളുടെ ഔദ്യോഗിക റിങ്ടോണുകൾ 123 സെക്കൻഡുകൾ കൊണ്ട് തിരിച്ചറിഞ്ഞാണ് ആഷർ ഈ നേട്ടം കരസ്ഥമാക്കിയത്. ലോക്ക്ഡൌൺ നാളുകളിലെ മകൻറെ ചില അഭിരുചികൾ സൂക്ഷ്മമായി നിരീക്ഷിച്ച പിതാവ് നിധിൻ ജിയോ തോമസും മാതാവ് സിനി മേരി തോമസുമാണ് ഇത് കണ്ടെത്തിയത്. കൗതുകകരമായ ഈ കഴിവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് , ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുടെ നിയമാവലികൾ പാലിച്ചു കൊണ്ട് അവതരിപ്പിച്ചപ്പോഴാണ് നേട്ടങ്ങൾ തേടിയെത്തുന്നത്. ഒരു കാര്യങ്ങളിലും ഏറെ സൂക്ഷ്മമായ പരിശോധനയാണ് ആഷെറിനുള്ളത്. ലോഗോ കണ്ടാൽ 200 കാർ ബ്രാൻഡുകളുടെ പേര് ഈ മിടുക്കൻ പെട്ടെന്ന് പറയും. അത്രയൊന്നും പരിചിതമല്ലാത്ത ലോഗോകളും എങ്ങനെ തിരിച്ചറിയും എന്ന് ചോദിക്കുമ്പോൾ നിഷ്കളങ്കമായ ചിരിയും കളിയും ആണ് ആഷെറിന്റെ മറുപടി. കൊട്ടാരക്കര കരിക്കം കുരാക്കാരൻ പുത്തൻവീട്ടിൽ കുടുംബാംഗം തോമസ് ജോർജിന്റെ മകനാണ് ആർഷെറിന്റെ പിതാവ് നിധിൻ. ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റിയുടെ ഐടി വിഭാഗം തലവനാണ് നിധിൻ. മാതാവ് സിനി എൻജിനീയറും. കുട്ടിക്കാലം മുതൽ UAE നിരത്തുകളിൽ നിന്നും കണ്ട കാഴ്ചകളാവും മകന്റെ വേറിട്ട കഴിവിനെ സ്വാധീനിച്ചിരിയ്ക്കുക എന്ന് നിഥിനും സിനിയും പറഞ്ഞു