കുരാക്കാരൻ കുടുംബയോഗം എക്സിക്യൂട്ടീവ് മീറ്റിംഗും, കിഴക്കെ തെരുവ് മേഖലാ സമ്മേളനവും പാതാളത്തു വിളയിൽ ശ്രീ. അലക്സ്കുട്ടി ലൂക്കോസിന്റെ ഭവനത്തിൽ വച്ച്.
കുടുംബയോഗം എക്സി. കമ്മിറ്റി മീറ്റിങ്ങും, കിഴക്കത്തെരുവ് മേഖലാ സമ്മേളനവും.
കുരാക്കാരൻ കുടുംബയോഗത്തിന്റെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും, കുടുംബയോഗം കിഴക്കേതെരുവ് മേഖലാ സമ്മേളനവും അടുത്ത ഞായറാഴ്ച (ജൂൺ 23)
4 മണിക്ക് കിഴക്കേതെരുവ് പാതാളത്തു വിളയിൽ ശ്രീ. അലക്സ് കുട്ടി ലൂക്കോസിന്റെ ഭവനത്തിൽ വച്ച് നടത്തുന്നതാണ്.
മീറ്റിംഗ് കുടുംബയോഗം രക്ഷാധികാരി റവ. കുരാക്കാരൻ ജോർജ് വർഗീസ് അറപ്പുരയിൽ ഉദ്ഘാടനം ചെയ്യുന്നതാണ്.
എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും, സാംസ്കാരിക വേദി, വനിതാ ഫോറം അംഗങ്ങളും, കിഴക്കേതെരുവ് ഭാഗത്തുള്ള കുടുംബയോഗം അംഗങ്ങളും യോഗത്തിൽ സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.
കുടുംബ ചരിത്രം പ്രാദേശികമായി വിതരണം ചെയ്യുന്നതിന് ഏൽപ്പിച്ചിട്ടുള്ളവർ ബാലൻസ് പുസ്തകവും കളക്ട് ചെയ്ത തുകയും അന്നേ ദിവസം കൊണ്ടു വരേണ്ടതാണ് .
ഇനിയും വാങ്ങാത്തവർക്ക് അന്ന് കിട്ടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
എന്ന്,
* ജേക്കബ് മാത്യു കുരാക്കാരൻ സെക്രട്ടറി.
More Stories
കുറവിലങ്ങാട് പള്ളിയുടെ പിറകിൽ നിന്നുള്ള ദൃശ്യം
കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും നാം അറിയുന്നതിലും വളരെ വലുതാണ്.
Annie Kochukunjan Pulikottil passed away. Funeral details will be announced later